ഇസ്രയേലും യുഎഇയും ബഹ്‌റൈനും സമാധാന കരാറിൽ ഒപ്പിട്ടു.

  • 16/09/2020

യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് വൈറ്റ് ഹൗസിൽവച്ച്  കരാർ ഒപ്പിട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു,യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലതീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. മൂന്ന് രാജ്യങ്ങളുടെയും 700 ൽ പരം നയതന്ത്ര പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുത്തത്.  മധ്യപൂർവ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങൾ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടൻ സ്ഥാപിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയുടെ ഭരണാധികാരികളുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. അതേസമയം, യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാറിൽ ഏർപ്പെട്ടതിൽ പാലസ്തീനിൽ ജനങ്ങൾ വൻ പ്രതിഷേധം സംഘടിപ്പിച്ചു. 

Related News