കൊറോണവൈറസ് മനുഷ്യനിര്മ്മിതം, വുഹാനിലെ ലാബിൽ നിർമ്മിച്ചതെന്ന് ചൈനീസ് വൈറോളജിസ്റ്റ്.

  • 16/09/2020

കൊറോണവൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്. ഡോ. ലി മെംഗ്‌-യാനാണ് ഒരു ടീവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും  ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു. “ചൈന നിശബ്ദയാക്കാൻ ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഹോങ്കോങിൽ നിന്ന് അമേരിക്കയിലേക്ക് നാടുവിട്ടയാളാണ് ഞാൻ. ഈ വൈറസ് പ്രകൃതിയിൽ നിന്നുള്ളതല്ല. മനുഷ്യ വിരലടയാളം പോലെയാണ് ജീനോം സീക്വൻസ്. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വൈറസ് തിരിച്ചറിയാൻ കഴിയും. ഈ തെളിവുകൾ ഉപയോഗിച്ച് ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും ആളുകളോട് ഞാൻ പറയും. ബയോളജിയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇത് മനസ്സിലാക്കാൻ കഴിയും.”- ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷക ആയിരുന്ന ഡോ. ലി അഭിമുഖത്തിൽ പറഞ്ഞു. വുഹാനിൽ ന്യൂമോണിയയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കിടെയാണ് താൻ വൈറസിനെപ്പറ്റി അറിഞ്ഞതെന്നും ലി പറയുന്നു. ലോകാരോഗ്യ സംഘടനയെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന സർക്കാർ അവകാശവാദം കളവാണെന്നും ലി പറഞ്ഞു. അതേസമയം, ആരോപണങ്ങളൊക്കെ ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ ഡയറക്ടർ നിരാകരിച്ചു. 

Related News