ലോകത്ത് കൊവിഡ് അതിരൂക്ഷമാകുന്നു; 3 കോടി 12 ലക്ഷം പിന്നിട്ട് കൊവിഡ് ബാധിതർ; 9.64 ലക്ഷം കടന്ന് ആകെ മരണം

  • 21/09/2020

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോ​ഗബാധിതരുടെ എണ്ണം 3 കോടി 12 ലക്ഷം പിന്നിട്ടു. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 3,12,23,591 ആയി ഉയർന്നു. ഇതുവരെ വൈറസ് ബാധമൂലം 9,64,761 പേരാണ് മരിച്ചത്. 22,817,424 പേർ ഇതുവരെ രോഗമുക്തി നേടി. ലോകത്ത് അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നത്. 

 നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ് . 33,344 പേർക്ക് കൂടി പുതുതായി കൊവിഡ് ബാധിച്ചതോടെ യു.എസിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7,004,768 ആയി ഉയർന്നു. ഇന്നലെ മാത്രം 294 പേർ കൂടി മരിച്ചതോടെ അമേരിക്കയിൽ ആകെ 204,118 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. 4,250,12 പേർ സുഖം പ്രാപിച്ചു.

നിലവിൽ രോ​ഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ അമേരിക്കയെക്കാൾ പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണവും, മരണനിരക്കും കൂടുതൽ ഇന്ത്യയിലാണ്.   24 മണിക്കൂറിനിടെ 86,961 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. നിലവിൽ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,487,580 ആയി. 24 മണിക്കൂറിനിടെ 1130 പേർ മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണ സംഖ്യ 87882 ആയി ഉയർന്നു.  രാജ്യത്ത് ആകെ രോ​ഗമുക്തി നേടിയവരുടെ എണ്ണം 4396399 ആയി.

 കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 4,544,629 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ 16,282 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.  ബ്രസീലിൽ ആകെ 136,895 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,851,227 ആയി.

ലോകത്ത് ഏറ്റവും കൂടുതൽ രോ​ഗികളുളള ആദ്യപത്തിൽ വരുന്ന മറ്റുളള രാജ്യങ്ങളിലെ 
ആകെ വൈറസ് ബാധിതരുടെ കണക്ക്;  റഷ്യ 1,103,399,  കൊളംബിയ 765,076 ,  പെറു 762,865, മെക്സിക്കോ 694,121 , ദക്ഷിണാഫ്രിക്ക 661,211, സ്പെയിൻ 659,334, അർജന്റീന 631,365,

മരണ സംഖ്യ; റഷ്യ 19,418 , കൊളംബിയ 24,208 , പെറു 31,369, മെക്സിക്കോ 73,258, ദക്ഷിണാഫ്രിക്ക 15,953 , സ്പെയിൻ 30,495, അർജന്റീന 13,053, 

Related News