ഏഷ്യൻ രാജ്യങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസവും കൊവിഡും......

  • 21/09/2020


കൊവിഡ് എന്ന മാഹാമാരി എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചു. ഓരോ രാജ്യത്തിന്റെയും സാമ്പത്തികം മുതൽ പ്രത്യാഘാതം സൃഷ്ടിക്കാൻ കഴിയുന്ന എല്ലാ മേഖലകളെയും കൊവിഡ് പ്രതികൂലമായി ബാധിക്കുകയായിരുന്നു.   കൊവിഡ്​  സൃഷ്​ടിച്ച പ്രതിസന്ധി പെൺകുട്ടികളുടെ വിദ്യാഭ്യാസ​ത്തിന് വരെ തിരിച്ചടിയുണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൊവിഡ് പശ്ചാത്തലത്തിൽ പരമ്പരാ​ഗത രീതിയിലുളള​ ക്ലാസ്​മുറി വിദ്യാഭ്യാസം താൽകാലികമായി നിർത്തിവെക്കുകയും ​ഓൺലൈൻ പഠനം ആരംഭിക്കുകയും ചെയ്​തതാണ്​ ഇത്തരത്തിലുളള പ്രതിസന്ധി സൃഷ്ടിക്കാൻ കാരണമായത്. ലിംഗസമത്വവും വിദ്യാഭ്യാസ നിലവാരവും ഉയർത്തുനന്നതിന്​ വികസ്വര രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയായ  റൂം ടു റീഡിൻെറ​ ബ്ലൂംബർഗ്​ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം ഏഷ്യൻ രാജ്യങ്ങളിലെ പെൺകുട്ടികളാണ്​ കൂടുതലും പ്രതിസന്ധി നേരിടുന്നത്.   

വികസ്വര രാജ്യങ്ങളിൽ നിലനിൽക്കുന്ന ലിംഗവിവേചനം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്നതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ്​, കംബോഡിയ, ഇന്ത്യ, ലാവോസ്​, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ 28,000 പെൺകുട്ടികളിലാണ്​ പഠനം നടത്തിയത്​. ഇതിൽ 42 ശതമാനം പെൺകുട്ടികളുടെയും വീടുകളിൽ കൊവിഡിനെ തുടർന്ന്​ വരുമാനം നിലച്ചതായും രണ്ടിൽ ഒരാൾ പഠനം അവസാനിപ്പിക്കാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാണിക്കുന്നു.

വരുമാനം കുറഞ്ഞതോടെ വീട്ടിലെ ആൺകുട്ടികളെ മാത്രം പഠിക്കാൻ അനുവദിക്കുന്ന സാഹചര്യമായി മാറിയിരിക്കുകയാണ്.  കൊവിഡ്​ കാലഘട്ടത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ലോകബാങ്ക്​, യുനിനെസഫ്​ എന്നിവ ആഗോളതലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊവിഡ്​ മഹാമാരിയുടെ കാലഘട്ടത്തിൽ കുട്ടികൾക്ക്​ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്​ കുടുംബങ്ങളെ സഹായിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവരുന്നകയാണ്.  കൊവിഡ് പ്രതസന്ധി മുലം​ തൊഴിൽ നഷ്​ടപ്പെട്ടതോടെ നിരവധി കുടുംബങ്ങളുടെ വരുമാനം നിലച്ചു. 10 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക്​ തള്ളിവിട്ടു. ആഗോള തലത്തിൽ രണ്ടുകോടി സെക്കൻഡറി തലത്തിലുള്ള പെൺകുട്ടികൾ സ്​കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചിട്ടുണ്ടെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്

Related News