2024ൽ ചന്ദ്രനിൽ ആദ്യ വനിതയിറങ്ങും;2800 കോടിയുടെ ബൃഹദ് പദ്ധതിയുമായി നാസ

  • 22/09/2020

2024ല്‍ ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തി നാസ. ഇതിന്റെ ഭാഗമായി ആദ്യ വനിതയും ചന്ദ്രനിലിറങ്ങും. 28 ബില്യണ്‍ ഡോളറാണ് ചന്ദ്രനിലേക്കുളള യാത്രയ്‌ക്ക് നാസ കണക്കാക്കുന്നത്. ഇതില്‍ 16 ബില്യണ്‍ ഡോളര്‍ ലൂണാര്‍ ലാന്‍ഡിംഗ് മൊഡ്യൂളിന് വേണ്ടിയാകും ചെലവാക്കുക. മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുളള ആര്‍ട്ടിമിസ് ദൗത്യത്തിന് മുന്നോടിയായുള്ള യാത്രകള്‍ 2021ല്‍ തന്നെ നാസ ആരംഭിക്കും. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പ് ചന്ദ്രനെ ചുറ്റുന്ന രണ്ട് ബഹിരാകാശ ദൗത്യങ്ങളും നടക്കും. ആര്‍ട്ടിമിസ് ഒന്ന് ദൗത്യത്തില്‍ എസ്.എല്‍.എസും ഓറിയോണ്‍ ബഹിരാകാശ വാഹനവുമായിരിക്കും പരീക്ഷിക്കുക. 

രണ്ടാം ആര്‍ട്ടിമിസ് ദൗത്യത്തില്‍ ബഹിരാകാശ സഞ്ചാരികളും കൂട്ടത്തിലുണ്ടാകും. ഇതിന് തൊട്ടടുത്ത വര്‍ഷം 2024ല്‍ ആര്‍ട്ടിമിസിന്റെ മൂന്നാം ദൗത്യത്തിന്റെ ഭാഗമായിട്ടാകും ആദ്യ സ്‌ത്രീയും ഒരു പുരുഷനും ചന്ദ്രനിലിറങ്ങുക. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ തന്നെ ഡൊണാള്‍ഡ് ട്രംപ് മുന്‍‌ഗണന നല്‍കി നിശ്ചയിച്ച പദ്ധതിക്ക് അമേരിക്കന്‍ ഭരണകൂടം ധനസഹായം നല്‍കേണ്ടി വരും. 2021-25 ബജറ്റ് വര്‍ഷങ്ങളില്‍ ഇതിനായുളള പണം ഉള്‍പ്പെടുത്തുമെന്നാണ് വിവരം.ചൊവ്വയിലേക്കുള്ള ഭാവി യാത്രകള്‍ക്കുളള അടിത്തറയായാണ് ഈ ചാന്ദ്ര ദൗത്യത്തെ നാസ കാണുന്നത്. നാസ നിര്‍മ്മിച്ചിട്ടുളളതില്‍ ഏറ്റവും കരുത്തുള്ള റോക്കറ്റാണ് ആര്‍ട്ടിമിസ് ദൗത്യത്തിനായി ഒരുക്കുന്നത്.

Related News