ഗെയിമിംങ് ആപ്ലിക്കേഷൻ വഴി യുവാക്കളെ പ്രോത്സാഹിക്കും; ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പുതിയ പദ്ധതിയിട്ട് ജമാഅത്ത്-ഉദ്-ദവ

  • 22/09/2020


ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പുതിയ പദ്ധതിയുമായി പാകിസ്ഥാൻ ഭീകരവാദ സംഘടനയായ ജമാഅത്ത്-ഉദ്-ദവ. ഗെയിമിംങ് ആപ്ലിക്കേഷൻ വഴി യുവാക്കളെ പ്രോത്സാഹിപ്പിച്ച്  ഭീകരാക്രമണത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യം.   ഗെയിം രൂപത്തിൽ ഇന്ത്യയിലെ യുവാക്കളെ ബ്രെയിൻ വാഷ് ചെയ്ത് ജിഹാദ് നടത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. സെൽ ഫോൺ അപ്ലിക്കേഷനുകളും, വീഡിയോ ഗെയിമുകളും  നിർമ്മിച്ചാണ് ഭീകരാക്രമണ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നത്.  വീഡിയോ ഗെയിമുകളും ആപ്ലിക്കേഷനുകളും വികസിപ്പിക്കാനുള്ള  ജമാഅത്ത്-ഉദ്-ദവയുടെ  പദ്ധതികളെക്കുറിച്ചുള്ള പ്രാഥമിക സൂചന 2018 ൽ ട്വിറ്ററിലെ ഗ്രൂപ്പിന്റെ അക്കൗണ്ടായ ജെയുഡി _ഒഫീഷ്യൽ (JuD_Official ) നിന്നുള്ള ചില ട്വീറ്റു കളുടെ രൂപത്തിലാണ് പുറത്തുവന്നത്. ഇന്ത്യയിൽ നടന്ന 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കർ-ഇ-ത്വയ്‌ബ (എൽഇടി) മേധാവി ഹാഫീസ് സയീദ് ഇതിനായി 45 സ്ഥലങ്ങളിൽ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുകയാണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.  

ഈ കേന്ദ്രങ്ങളിൽ നിന്നാണ് യുവാക്കളെ ഗെയിമുകളിലേക്ക് ആകർഷിക്കുന്നതിനും കളിക്കാൻ പ്രേരിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.  ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഫണ്ട് വർധിപ്പിക്കാനും പ്രചാരണം വ്യാപിപ്പിക്കാനും ഭീകരവാദസംഘടനകൾ ട്വിറ്റർ, എഫ്ബി പോലുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗം ശക്തമാക്കിയിട്ടുണ്ട്.  ഇന്ത്യയിൽ ഒരു കലാപം സൃഷ്ടിക്കാനും നുണപ്രചാരണങ്ങൾ നടത്തി വിദ്വേഷം വളർത്താനുമുള്ള തന്ത്രമാണ് ഈ സോഷ്യൽ മീഡിയ കൂട്ടായ്മ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 

Related News