ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നടപടി; അറബ് ലീഗ് അധ്യക്ഷ പദവി ഒഴിഞ്ഞ് ഫലസ്ഥീന്‍

  • 23/09/2020

ടെഹ്റാൻ; ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഫലസ്ഥീന്‍ അറബ് ലീഗിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞു. ഫലസ്ഥീൻ സംഘടനാ നേതാക്കളുമായി സൗദിയും മറ്റും നടത്തിയ അനൗപചാരിക ചർച്ചകള്‍ ഫലം കണ്ടില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ അറബ് ലീഗിന്റെ ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള അറബ് രാജ്യങ്ങളുടെ നീക്കം  അപമാനകരമാണെന്ന് ഫലസ്ഥീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലികി വ്യക്തമാക്കി. 

യുണൈറ്റഡ് അറബ് എമിറേറ്റുകളും, ബഹ്‌റൈനും ഒരാഴ്ച മുമ്പ് വാഷിംഗ്ടണിൽ ഇസ്രായേലുമായി ഒപ്പുവെച്ച കരാറുകൾ ഫലസ്ഥീനികളെ  ഒറ്റിക്കൊടുക്കുന്നതിന് തുല്ല്യമാണെനന്നും,  ഇസ്രായേൽ അധിനിവേശ പ്രദേശത്ത് ഒരു സ്വതന്ത്ര രാഷ്ട്രത്തിനായുള്ള ഫലസ്ഥീൻ നീക്കത്തിന് തിരിച്ചടിയാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. 

Related News