കൊവിഡ് വ്യാപനം മറച്ച് വയ്ക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്കും വലിയ പങ്ക്; വിമർശനവുമായി ചൈനീസ് വൈറോളജിസ്റ്റ്

  • 23/09/2020

ലോകാരോഗ്യ സംഘടനയെ രൂക്ഷമായി വിമർശിച്ച് ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാന്‍.  കൊവിഡ് വ്യാപനം മറച്ചു വയ്ക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്ക് വളരെ വലിയ പങ്കുണ്ടായിരുന്നുവെന്ന്  ചൈനീസ് വൈറോളജിസ്റ്റ് വ്യക്തമാക്കി.  കൊവിഡ് വുഹാന്‍ ലാബില്‍ നിന്നും നിര്‍മ്മിച്ചത് തന്നെയാണെന്നും ലീ  ആവര്‍ത്തിച്ചു .  കൊവിഡ് പടര്‍ന്നുപിടിക്കുന്ന കാര്യം ചൈനീസ് ഭരണകൂടം മനഃപൂര്‍വം മറച്ചുവച്ചതായി ലീ നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.  കൊവിഡിന് കാരണമായ സാര്‍സ് - കോവ് - 2 ( SARS - CoV - 2 ) വൈറസിനെ ആറു മാസം കൊണ്ട് ലബോറട്ടിയിലെ അനുയോജ്യമായ അന്തരീക്ഷത്തില്‍ സൃഷ്ടിച്ചതാണെന്ന് ലീ അവകാശപ്പെടുന്നു.

 സാര്‍സ് - കോവ് - 2 വൈറസ് ജീനോമിന്റെ അസാധാരണ സവിശേഷതകള്‍ വിരല്‍ ചൂണ്ടുന്നത് വൈറസിന്റെ പ്രകൃതി പരിണാമത്തിന് പകരം സങ്കീര്‍ണമായ ലബോറട്ടറി പരിണാമത്തിലേക്കാണ്.  കൊവിഡിന് കാരണക്കാരായ മാരക കൊവിഡ് വൈറസ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ നിന്നാണെന്ന് പറഞ്ഞ ലീ ഇതിനെ സാധൂകരിക്കുന്ന ഏതാനും പഠന റിപ്പോർട്ടുകളും പുറത്തുവിട്ടിരുന്നു.

Related News