"കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി കൊവിഡ് മാറിയേക്കും"; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

  • 28/09/2020


 കൊവിഡ് വൈറസ് ബാധയെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി 
ലെബനനിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ടിലെ  ശാസ്ത്രജ്ഞർ.  ലോകരാജ്യങ്ങളില്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി മാറിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനം, കാലാവസ്ഥ മാറ്റം,  തുടങ്ങിയ അവസ്ഥകളില്‍ രോഗപ്പകര്‍ച്ച വീണ്ടും പ്രകടമാകുമെന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു.

കൊവിഡ് ഇനി  നമ്മോടൊപ്പമുണ്ട്. അത് തുടരുകയും ചെയ്യും. സമൂഹം ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിക്കുന്നതു വരെ ഓരോ വര്‍ഷവും മഹാമാരിയായി പൊട്ടിപ്പുറപ്പെടുകയും ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു. സമൂഹം ആര്‍ജ്ജിത രോഗപ്രതിരോധശേഷി കൈവരിക്കുന്നതുവരെ ഇത് തുടരുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഹസ്സന്‍ സരാകാത് വ്യക്തമാക്കി.  കൊവിഡിനെ പ്രതിരോധിക്കാനുളള മാര്‍ഗങ്ങള്‍   സമൂഹം  പിന്തുടരുക എന്നതാണ് ഏറ്റവും ഉചിതമായ നടപടി. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം, സാനിറ്റൈസര്‍ ഉപയോഗം, കൂട്ടം ചേരല്‍ ഒഴിവാക്കല്‍ എന്നിവ തുടരണമെന്നും ഡോ. ഹസ്സന്‍ നിര്‍ദേശിച്ചു.

Related News