കൊവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കാൻ കൂട്ടക്കൊലയ്ക്ക് കൊടുക്കേണ്ടത് അര മില്ല്യണ്‍ സ്രാവുകളെ

  • 28/09/2020

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏകദേശം അര മില്ല്യണ്‍ സ്രാവുകളെയെങ്കിലും കൂട്ടക്കൊലയ്ക്ക് വിധേയമാക്കുമെന്ന് റിപ്പോർട്ട്. വൈല്‍ഡ്‌ലൈഫ് വിദ​ഗ്‌ദ്ധരാണ് ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. സ്രാവുകളുടെ കരളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്‌ക്വാലീന്‍ എന്ന നാച്വറല്‍ ഓയില്‍ മരുന്നുകളില്‍ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ലഭ്യമായ ഫ് ളൂ ഇഞ്ചക്ഷനുകളില്‍ സ്‌ക്വാലീന്‍ ഉള്‍പ്പെടുന്നു. വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമാക്കാനും പ്രതിരോധശേഷിയുടെ പ്രതികരണം ശക്തമാക്കാനുമാണ് ഈ പദാര്‍ത്ഥം ഉപയോഗിക്കുന്നത്. 


പരീക്ഷണത്തിലുള്ള നിരവധി കൊവിഡ്-19 വാക്‌സിനുകളില്‍ ഇത് പ്രയോഗിക്കുന്നുമുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു വാക്‌സിന്‍ ലോകത്താകമാനം ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ ഏകദേശം 250,000 സ്രാവുകളെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുമെന്ന് കണ്‍സര്‍വേഷനിസ്റ്റ് ഗ്രൂപ്പായ ഷാര്‍ക്ക് അലൈസ് വ്യക്തമാക്കി. ഓരോ വ്യക്തിക്കും ഒരു ഡോസ് വീതം ഉറപ്പാക്കാനാണ് ഇത്. എന്നാല്‍ കാര്യങ്ങള്‍ ഒരു ഡോസില്‍ നില്‍ക്കില്ലെന്നും ചുരുങ്ങിയത് രണ്ട് ഡോസ് വേണ്ടിവരുമെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇതോടെ 500,000 സ്രാവുകളെ വകവരുത്തുമെന്നും കാലിഫോര്‍ണിയ ആസ്ഥാനമായ സംഘം കണക്കാക്കുന്നു.

Related News