കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അൽ സബാ ഹിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎം. സി. സി. അഗാധമായ ദുഖം രേഖപ്പെടുത്തി.

  • 29/09/2020

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അൽ സബാ ഹിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎം. സി. സി. അഗാധമായ ദുഖം രേഖപ്പെടുത്തി.. കുവൈത്ത് സിറ്റി . കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അൽ സബാ ഹിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎം. സി. സി. അഗാധമായ ദുഖം രേഖപ്പെടുത്തി. ജനങ്ങളുടെ അമീർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അൽ സബാ ഹിന്റെ  വിയോഗം ലോകത്തിലെ എല്ലാ വിഭാഗം മനുഷ്യർക്കും തീരാ നഷ്ടമാണെന്ന് കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. ജി.സി.സി. രാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടാകുന്ന പിണക്കങ്ങളിൽ മദ്ധ്യസ്ഥത വഹിച്ചിരുന്നതും കുവൈത്ത് അമീറായിരുന്നു . 2006 ൽ ഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റേയും വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിന്റേയും പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യ സന്ദർശിച്ച അമീറിനെ അനുഗമിച്ച് യാത്ര ചെയ്യാൻ സാധിച്ചത് ഷറഫുദീൻ കണ്ണേത്ത് അനുസ്മരിച്ചു.

Related News