കുവൈത്ത്‌ ഭരണാധികാരിയും​ അമീറുമായ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കെ കെ എം എ യുടെ ആഴമേറിയ അനുശോചനം രേഖപെടുത്തുന്നു .

  • 29/09/2020

കുവൈത്തിന് മാത്രമല്ല , ലോകത്തിനാകെയും പ്രത്യേകിച്ച് ഗൾഫ് മേഖലക്ക് കനത്ത നഷ്ടമാണ് ഈ വിയോഗം .
കേവലം ഒരു ഭരണാധികാരി ആയിരുന്നില്ല ഷെയ്ഖ് സബാഹ് അൽ അഹമദ് അൽജാബിർ , ലോകമാകെ സമാധാനത്തിനും മനുഷ്യരുടെ ശാന്തമായ ജീവിതത്തിനും നിസ്തുലമായ സമർപ്പണവും സംഭാവനയും അർപ്പിച്ച വലിയ മനസ്സിനുടമയാണ് ആദ്ദേഹം .
പ്രതിസന്ധി ഘട്ടങ്ങളിൽ ഗൾഫ് മേഖലയുടെ സമാധാനപാലനം ഉറപ്പു വരുത്തുന്നതിൽ അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിലൂടെ കൈവരിച്ച നേട്ടവും അതി മഹത്തരമാണ് . വിദേശികളോട് അതി വിശാലമായ കാരുണ്യവും സ്നേഹവും അദ്ദേഹം പുലർത്തിയത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കുവൈത്തിലെ വിദേശി സമൂഹം അനുഭവിച്ചു വരികയായിരുന്നു .അദ്ദേഹത്തിന്റെ പരലോക ജീവിതം ഏറ്റവും ഉന്നതമായ നിലയിൽ അനുഗ്രഹീതകരമാകട്ടെയെന്നു കെ കെ എം എ സമൂഹം പ്രാർത്ഥിക്കുന്നു

Related News