കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച കരുത്തനായ ഭരണാധികാരി ;സമാധാനത്തിന്റ വെള്ളരി പ്രാവ്‌ : ഐഎംസിസി കുവൈത്ത് അനുശോചിച്ചു

  • 29/09/2020

കുവൈറ്റ്‌ : കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച കരുത്തനായ ഭരണാധികാരിയായിരുന്നു കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് എന്ന്  ഐഎംസിസി കുവൈത്ത് കമ്മിറ്റി  ഇറക്കിയ അനുശോചനക്കുറിപ്പിൽ
 അഭിപ്രായപ്പെട്ടു.   ഗള്‍ഫ്‌ മേഖലയിലെ പ്രശ്‍നങ്ങളിൽ തുടക്കം മുതലേ മധ്യസ്ഥന്റെ സ്ഥാനമാണ് കുവൈറ്റ് അമീറിന്. യമൻ സമാധാന ചർച്ചകൾക്കും സിറിയൻ ജനതയ്ക്ക് സഹായധനം സമാഹരിക്കുന്നതിലും അമീർ മുന്നിലുണ്ടായിരുന്നു.

അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്​അമീറിന്റെ നേതൃത്വത്തിൽ നടന്ന നയതന്ത്ര നീക്കങ്ങൾ അന്താരാഷ്ട്ര പ്രശംസ നേടിയതാണ്​. 2014 ൽ ന് ഐക്യരാഷ്ട്ര സഭ മാനുഷിക സേവനത്തിന്റെ ലോകനായക പട്ടം നൽകിയാണ് അമീറിന്റെ സേവനങ്ങളെ അംഗീകരിച്ചത്.

ഖത്തറുമായി ബന്ധപ്പെട്ട പുതിയ പ്രതിസന്ധി ആരംഭിച്ചത് മുതൽ ലോകം കാത്തിരുന്നത് കുവൈത്ത് അമീറിന്റെ പ്രതികരണത്തിനായിരുന്നു. 87-ാം വയസ്സില്‍ സഹോദരങ്ങളുടെ പിണക്കം മാറ്റാൻ ഓടി നടക്കുന്ന കാരണവരായി സമാധാന ശ്രമങ്ങൾ തുടര്‍ന്ന അമീറിന്റെ നടപടികള്‍ ഏറെ പ്രശംസനീയമായിരുന്നുവെന്നും പ്രവാസികളെ കരുതലോടെ സ്വന്തം പ്രജകളെപ്പോലെ കണ്ട കുവൈത്ത് അമീറിൻ്റെ നിര്യാണം നികത്താനാവാത്താണെന്നും ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ കുവൈത്ത് ഭാരവാഹികളായ ഹമീദ് മധൂർ എ.ആർ അബൂബക്കർ എന്നിവർ പറഞു '

Related News