കുവൈത്ത്‌ ഭരണാധികാരിയും​ അമീറുമായ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

  • 29/09/2020

കുവൈത്ത് സിറ്റി∙ കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. 1929 ജൂൺ 16 നു മുൻ കുവൈത്ത്‌ അമീർ ഷൈഖ്‌ അഹമദ്‌ അൽ ജാബിർ അൽ സബാഹിന്റെയും, മുനീറ ഉസ്മാൻ അൽ ഹമദ്‌ അൽ സ ഈദിന്റെയും നാലാമത്തെ പുത്രനായി കുവൈത്തിലെ  ഷർഖ്‌-ൽ ആയിരുന്നു ജനനം.
പത്നി  ഫത്തുവാ ബിൻത്  സൽമാൻ  അൽ-സബാഹ്  (1990 ൽ അന്തരിച്ചു). രണ്ടു മാസമായി അമേരിക്കരയിൽ  ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തുടർ ചികിൽസക്കായി ജൂലായ്‌ 19 നാണു അദ്ദേഹത്തെ  അമേരിക്കയിലേക്ക്‌ കൊണ്ടു പോയത്‌. യു.എസ്‌. വ്യോമ സേനയുടെ പ്രത്യേക വിമാനമാണു യാത്രക്കായി ഉപയോഗിച്ചത്‌. 

2003ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് സബാഹ് 2006ലാണ് അമീർ പദവിയിൽ എത്തിയത്. രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമീർ പദവിയിൽ എത്തുന്നതിനു മുന്പ് 1963 മുതൽ 1991 വരെയും  1992 മുതൽ  2003 വരെയും 40 വർഷത്തോളം  വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യമന്ത്രി പദവി വഹിച്ച വ്യക്തി എന്ന സ്ഥാനവും അദ്ദേഹത്തിന് തന്നെ. വിദേശകാര്യമന്ത്രി സ്ഥാനം ലോക രാജ്യങ്ങളിലെ നേതാക്കളുമായി ഷെയ്ഖ് സബാഹിനെ അടുപ്പിച്ചു. കുവൈത്തുമായി ബന്ധപ്പെട്ടു രാജ്യാന്തരതലത്തിൽ അനവധി വേദികളിൽ അദ്ദേഹം സജീ‍വ സാന്നിധ്യവുമായി. വിടപറഞ്ഞത്  ഗൾഫ് മേഖലയിലെ സമാധാനമധ്യസ്ഥനാണ്; ഗൾഫ് മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരവുമായി ആദ്യം രംഗത്തിറങ്ങുന്ന നേതാവായിരുന്നു അദ്ദേഹം. പ്രശ്ന രഹിത രാജ്യം, പ്രശ്നങ്ങളില്ലാത്ത ഗൾഫ്, സമാധാനപൂർണമായ ലോകം എന്നതാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന ആശയം. അതുകൊണ്ടു തന്നെയായിരുന്നു  മുൻ യു എസ് പ്രസിഡണ്ട് ജിമ്മി കാർട്ടർ അദ്ദേഹത്തെ "മാനുഷികതയുടെ ലോക നേതാവ്    (global humanitarian leader ) എന്ന് അഭിസംബോധന ചെയ്തിരുന്നത്. 

പത്ത് ലക്ഷത്തിലധികം ഇന്ത്യാക്കാർ അധിവസിക്കുന്നതും സ്വദേശികളേക്കാൾ എത്രയോ മടങ്ങു വിദേശികൾ ജീവിച്ചു വരുന്ന കുവൈറ്റ് ലോകത്തിൽ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന നിലയിൽ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ന്റെ  കരങ്ങളിൽ സുരക്ഷിതമായിരുന്നു. സ്വദേശികളെ പോലെ വിദേശികൾക്കും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമായിരിക്കുന്നു, അഗാധമായ ദുഃഖം കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ കെ ഡി എൻ എ കുവൈറ്റ് പങ്കു വെക്കുന്നു.

Related News