"ഇന്ത്യയും റഷ്യയും ചൈനയും യഥാര്‍ത്ഥ കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ല; സംവാദത്തിൽ വിമർശനവുമായി ട്രംപ്

  • 30/09/2020

അമേരിക്കൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ആ​​​​ദ്യ സംവാദത്തിൽ ഇന്ത്യയേയും, ചൈനയേയും, റഷ്യയേയും രൂക്ഷമായി വിമർശിച്ച് നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ത്യയും റഷ്യയും ചൈനയും യഥാര്‍ത്ഥ കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് ട്രംപ് വിമർശിച്ചു. യഥാർത്ഥ കണക്ക് പുറത്ത് വിടുകയാണെങ്കിൽ മാത്രമേ ഈ മൂന്ന് രാജ്യങ്ങളിലും എത്രത്തോളം കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന്  അറിയാൻ സാധിക്കുകയുളളൂവെന്നും ട്രംപ് പറഞ്ഞു. ചൈനയെ ട്രംപ് പ്രത്യേകം വിമർശിച്ചു. കൊവിഡിനെ 'ചൈന പ്ലേഗ്' എന്ന പ്രയോഗമാണ് ട്രംപ് സംവാദത്തിലും പരാമർശിച്ചത് . 

കൊവിഡ് 19 മാഹാമാരിയെ 2009ലെ സ്വൈന്‍ ഫ്ലൂവുമായി താരതമ്യം ചെയ്ത ട്രംപ് ഒബാമ ഭരണകൂടം രോഗത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന ആരോപണം ആവര്‍ത്തിച്ചു. എന്നാല്‍ സ്വൈന്‍ ഫ്ലൂ മൂലം മരിച്ചത് 14,000 പേര്‍ മാത്രമാണെന്നും കൊവിഡ് ബാധിച്ച്‌ 2 ലക്ഷത്തിലധികം പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു എന്നും ബൈഡന്‍ പറഞ്ഞു. അതേസമയം രാജ്യത്ത് മാസ്ക് നിർബന്ധമാക്കാത്തതിനെക്കുറിച്ചും ബൈഡൻ വിമർശിച്ചു.  മാസ്ക് എല്ലാവരും കൃത്യമായി ധരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം പേരെയെങ്കിലും മരണത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു എന്നും ബൈഡന്‍ പറഞ്ഞു. താൻ എല്ലാപ്പോഴും മാസ്ക് ധരിക്കില്ല, തനിക്ക് മാസ്ക് ധരിക്കണമെന്ന് തോന്നിയാൽ മാത്രമേ ധരിക്കുകയുളളൂ. മാസ്കിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് ട്രംപ് ചോദിച്ചു. 

Related News