വീണ്ടുമൊരു വൈറസ് ഭീതിയിൽ ലോകം?....; ചൈനയിൽ ‘കാറ്റ് ക്യൂ’ വൈറസ് വ്യാപിക്കുന്നു

  • 30/09/2020

കൊവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ  ‘കാറ്റ് ക്യൂ’ വൈറസ് ഭീതിയിൽ ലോകം.   ചൈനയില്‍ ‘കാറ്റ് ക്യൂ’ വൈറസ് വലിയ രീതിയിൽ വ്യാപിക്കുന്നുവെന്ന് റിപ്പോർട്ട്.  ക്യൂലക്സ് കൊതുകുകളിലും പന്നികള്‍ക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. ഈസ്റ്റ് ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നൂറോളം പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് വിവരം. അന്‍ഹുയി പ്രവിശ്യയില്‍ അമ്പതോളം പേരിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി 50ഓളം പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വിയറ്റ് നാമിലും നൂറുകണക്കിനാളുകളില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്.


ആര്‍ത്രോപോഡ് ബോണ്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് കാറ്റ് ക്യൂ. ഇന്ത്യയിലെ കാട്ടുമൈനകളുടെ സ്രവങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന കാറ്റ് ക്യു മനുഷ്യര്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മൈനകള്‍ക്ക് പുറമേ പന്നികളിലും ക്യൂലെക്‌സ് കൊതുകുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു.
ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഈ വൈറസ് കാരണമാകുമെന്ന് വിദ്ഗ്ധര്‍ വ്യക്തമാക്കുന്നത്.

Related News