കടല്‍വെള്ളത്തിലും കൊവിഡ് വൈറസിന്റെ സാന്നിധ്യം.... പുതിയ കണ്ടെത്തലുമായി അമേരിക്കയിലെ ​ഗവേഷകർ

  • 01/10/2020

കടല്‍വെള്ളത്തിലും കൊവിഡ് 19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി അമേരിക്കയിലെ ​ഗവേഷകർ. മിനസോട്ട സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് കടൽവെള്ളത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക് ബീച്ച്‌, വീഫ് എറിക്‌സണ്‍ പാര്‍ക് ബീച്ച്‌  ബ്രൈറ്റണ്‍ ബീച്ച്‌, 42 അവന്യൂ ഈസ്റ്റ് ബീച്ച്‌, എന്നിവയില്‍ നിന്നുള്ള സാമ്പിളുകളിലാണ് കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

സുപ്പീരിയര്‍ തടാകം അടക്കമുള്ള ജലസ്രോതസുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ വെള്ളം ശേഖരിച്ച്‌ പരിശോധന നടത്തിയിരുന്നു. മിനസോട്ടയിലെ എട്ട് പ്രധാന ബീച്ചുകളില്‍ നിന്നുള്ള വെള്ളവും ശേഖരിച്ചിരുന്നുവെന്ന് ​ഗവേഷകർ അറിയിച്ചു.

Related News