കൊവിഡ് പരിശോധനയിൽ വൻ പിഴവ്; തലച്ചോറിൽ നിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു

  • 02/10/2020

അമേരിക്കയിലെ ന്യൂയോർക്കിൽ കൊവിഡ് പരിശോധനയിൽ വൻ പിഴവ്.  നാൽപതുകാരിയുടെ തലച്ചോറിൽനിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നെന്ന് റിപ്പോർട്ട്. മൂക്കിൽ നിന്ന് സ്രവം ശേഖരിക്കുന്നതിനിടെ തലച്ചോറിന് ക്ഷതമേൽക്കുകയായിരുന്നു.
സ്രവം ശേഖരിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജെഎഎംഎ ഒട്ടോലറിങ്കോളജി വകുപ്പിന്റെ തലവനായ ജെറെറ്റ് വാൽഷ് നിർദേശം നൽകി.

ഇതിന്റെ പശ്ചാത്തലത്തിൽ തലയിൽ ശസ്ത്രക്രിയ ചെയ്തവരോ ചികിത്സ തേടിയവരോ വായിൽ നിന്ന് സ്രവം ശേഖരിക്കുന്നതാണ് നല്ലതെന്നും വിദ​ഗ്ധർ പറയുന്നു. സ്രവം ശേഖരിക്കുന്നവർക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കണമെന്നും വളരെ ശ്രദ്ധിച്ചുമാത്രമേ സ്രവം ശേഖരിക്കാവൂ എന്നും നിർദേശമുണ്ട്.

Related News