പ്രതീക്ഷയോടെ ലോകം.. കൊവിഡ് വാക്സിൻ ഈ വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് ലോകാരോ​ഗ്യ സംഘടന

  • 07/10/2020

കൊവിഡിനെതിരായ വാക്സിന്‍ ഈ വര്‍ഷാവസാനത്തോടെ തയ്യാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ചൊവ്വാഴ്ച പറഞ്ഞു. 'നമ്മള്‍ക്ക് വാക്സിനുകള്‍ ആവശ്യമുണ്ട്, ഈ വര്‍ഷം അവസാനത്തോടെ നമ്മള്‍ക്ക് ഒരു വാക്സിന്‍ ലഭിക്കുമെന്ന പ്രത്യാശയുണ്ട്,' പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ രണ്ട് ദിവസത്തെ യോഗത്തിന്റെ സമാപനത്തെ അഭിസംബോധന ചെയ്ത ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു. 


ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് ഗ്ലോബല്‍ വാക്സിന്‍ സൗകര്യത്തിന്റെ ഒമ്പത് പരീക്ഷണ വാക്സിനുകള്‍ 2021 അവസാനത്തോടെ 2 ബില്ല്യണ്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. 2021ന് മുൻപ് കൊവിഡ് വാക്‌സിൻ ഉപയോ​ഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയത്. നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. നിർണ്ണായകഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു. വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ നേരത്തെ പറഞ്ഞിരുന്നു.

Related News