"തൊഴില്‍ നഷ്‍ടം, ബിസിനസ് നഷ്ടം, കൊടുംപട്ടിണിയിലേക്ക്"; കൊവിഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ലോകബാങ്ക്

  • 07/10/2020

ലോകത്ത് കൊവിഡ്  മഹാമാരി മൂലം സാമ്പത്തിക മാന്ദ്യം അതി രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. സാമ്പത്തിക പ്രതിസന്ധി മൂലം കൊടുംപട്ടിണിയിലേക്ക് എത്തുമെന്നാണ് ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നത്. പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.   തൊഴില്‍ നഷ്‍ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളാണ് ഇതിന് പ്രധാന കാരണമെന്നും ലോകബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. 

തൊഴില്‍, മൂലധനം, പുത്തന്‍ ആശയങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വ്യത്യസ്തമായ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിച്ചു.
കൊവിഡ് മൂലം ഈ വര്‍ഷാവസാനം 88 ദശലക്ഷം മുതല്‍ 115 ദശലക്ഷം വരെ പേരെ കൊടുംദാരിദ്ര്യം ബാധിയ്ക്കും. 2021ല്‍ ഇത് 150 ദശലക്ഷമായി ബാധിയ്ക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

Related News