അഭിമാന നേട്ടം; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി

  • 08/10/2020

അഭിമാന നേട്ടത്തോടെ  ഒരു ദിവസത്തേയ്ക്ക് ഫിന്‍ലാന്‍ഡിന്റെ പ്രധാനമന്ത്രിയായി പതിനാറുകാരി  ആവാ മുര്‍ട്ടോ.   തെക്കന്‍ ഫിന്‍ലാന്‍ഡിലെ വാസ്‌കി സ്വദേശിനിയാണ് ആവാ മുർട്ടോ. രാജ്യത്ത് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന പ്രചാരണത്തിന്റെ ഭാഗമായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്നാ മരിന്‍ തന്നെയാണ് ആവയ്ക്ക് ഈ പദവി കൈമാറിയത്. കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുന്നണിപ്പോരാളിയാണ് ആവാ മുര്‍ട്ടോ.

ആവേശകരമായ ദിവസമായിരുന്നു ഇതെന്ന് ആവോ വ്യക്തമാക്കുന്നു. ചാന്‍സലര്‍ ഓഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയശേഷം പാര്‍ലമെന്റിന്റെ പടവുകളില്‍ 'പ്രധാനമന്ത്രി' മാധ്യമങ്ങളെ അഭിമുഖീകരിച്ചു. പെണ്‍കുട്ടികള്‍ എത്ര പ്രധാനപ്പെട്ടവരാണെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. സാങ്കേതികയില്‍ ആണ്‍കുട്ടികളെപ്പോലെ അവരും മിടുക്കരാണ്. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ക്കായി മുതിര്‍ന്നവര്‍ക്ക് മാര്‍​ഗ്ഗദര്‍ശനം നല്‍കാനും ഭാവിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും യുവജനതക്ക് കഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് ആവാ പറഞ്ഞു. 

Related News