ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ സമ്മാനം യു എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്

  • 09/10/2020

ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം യു എൻ  വേൾഡ്  ഫുഡ് പ്രോഗ്രാമിന് ലഭിച്ചു. ലോകത്തെ പട്ടിണി മാറ്റാൻ നടത്തിയ ഇടപെടലിനാണ്  നേട്ടം.  83 രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്നു ഡബ്ല്യൂഎഫ്പി സംഘർഷ മേഖലകളിൽ സമാധാനം ഉറപ്പു വരുത്താനും, പട്ടിണി നിർമ്മാർജനം ചെയ്യാനും  നടത്തിയ പരിശ്രമങ്ങളാണ് നോബേൽ സമ്മാനാർഹമായിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യസഹായ ശാഖയും ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സംഘടനയുമാണ് വേൾഡ് ഫുഡ് പ്രോഗ്രാം.  83 രാജ്യങ്ങളിലായി ഓരോ വർഷവും ശരാശരി 91.4 ദശലക്ഷം ആളുകൾക്ക് ഇത് ഭക്ഷ്യ സഹായം നൽകുന്നു.  റോമിലെ ആസ്ഥാനത്തുനിന്നും ലോകമെമ്പാടുമുള്ള 80 ലധികം രാജ്യ ഓഫീസുകളിൽ നിന്നും, പട്ടിണി കിടക്കുന്ന ആളുകളെ സഹായിക്കാൻ ഡബ്ല്യൂഎഫ്‌പി പ്രവർത്തിക്കുന്നു. ഇത് ഐക്യരാഷ്ട്ര വികസന ഗ്രൂപ്പിലെ അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗവുമാണ്. 

Related News