"കളളപ്പണം കൈവശം"; ഇന്ത്യന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ സ്വിറ്റ്‌സര്‍ലാന്റ് കൈമാറി

  • 10/10/2020

കള്ളപ്പണം കൈവശം വച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ സ്വിറ്റ്സർലാന്റ് ഇന്ത്യയ്ക്ക് കൈമാറി.  ഇന്ത്യന്‍ പൗരന്മാരുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളാണ് സ്വിറ്റ്‌സര്‍ലാന്റ് ഇന്ത്യയ്ക്ക് കൈമാറിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്വിറ്റ്‌സര്‍ലാന്റ് നല്‍കിയ വിവരങ്ങള്‍ കള്ളപ്പണം അന്വേഷിക്കുന്ന ഏജന്‍സികള്‍ പരിശോധിക്കുകയും ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാംഘട്ട വിവരമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ 2019 ല്‍ സ്വിറ്റ്‌സര്‍ലാന്റ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.ഇന്ത്യയുള്‍പ്പടെ
75 രാജ്യങ്ങള്‍ക്ക് പൗരന്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയത്. 2020 സെപ്തംബറില്‍ രണ്ടാംഘട്ട വിവരങ്ങള്‍ കൈമാറുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്


Related News