മനുഷ്യരിൽ നിന്നും മൃ​ഗങ്ങളിലേക്ക് കൊവിഡ് പകരുന്നു..... അമേരിക്കയിൽ കൊവിഡ് ബാധിച്ച് ചത്തൊടുങ്ങിയത് പതിനായിരത്തോളം മിങ്കുകൾ

  • 10/10/2020

മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് കൊവിഡ് പകരുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ഫാമുകളില്‍ നിന്നായി പതിനായിരത്തോളം മിങ്കുകൾ കൊവിഡ് ബാധിച്ച് ചത്തൊടുങ്ങിയെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കയിലെ ഊട്ട, വിസ്കോണ്‍സിൻ എന്നീ പ്രദേശത്തെ ഫാമുകളിലെ മിങ്കുകളാണ് ചത്തത്. ഫാം ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.   പിന്നീട് വൈറസ് ബാധ മിങ്കുകളിലേക്കും പകർന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മനുഷ്യരില്‍ നിന്നുമാണ് മിങ്കുകളിലേക്ക് വൈറസ് പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.  യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ നാഷണൽ വെറ്ററിനറി സർവ്വീസസ് ലബോറട്ടറീസ് നായ, പൂച്ച, സിംഹം, കടുവ തുടങ്ങിയവയ്ക്കും നേരത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. നേരത്തെ നെതർലാൻഡിലും നിരവധി മൃ​ഗങ്ങൾ കൊവിഡ് ബാധിച്ച് ചത്തിരുന്നു. 

Related News