വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടം; ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

  • 11/10/2020

വന്ദേ ഭാരത്  മിഷന്റെ ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 മുതല്‍ 22 വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യയുടെ ഒമ്പത് സര്‍വ്വീസുകളാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 12,16,19 തീയതികളില്‍ ജിദ്ദയില്‍ നിന്ന് മുംബൈ വഴി കോഴിക്കോടേക്ക് സര്‍വ്വീസുകളുണ്ട്. മുംബൈയില്‍ ഒരു മണിക്കൂര്‍ സാങ്കേതി സ്‌റ്റോപ് മാത്രമാണ് ഉണ്ടാവുക. യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടി വരില്ലെന്ന്  അറിയിച്ചു.

വൈകിട്ട് 5.10ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.25ന് മുംബൈയിലെത്തും. അവിടെ നിന്ന് 1.25ന് പുറപ്പെട്ട് 3.20ന് കോഴിക്കോടെത്തും. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കുകള്‍ കുറവാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 1061 റിയാല്‍, 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 835 റിയാല്‍, രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 163 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 11,14,18,21 തീയതികളില്‍ ജിദ്ദയില്‍ നിന്ന് ദില്ലി വഴി ലഖ്‌നൗവിലേക്ക് സര്‍വ്വീസ് നിശ്ചയിച്ചിട്ടുണ്ട്.
15,22 തീയതികളില്‍ ഹൈദരാബാദ് വഴി മുംബൈയിലേക്കും സര്‍വ്വീസുകളുണ്ട്. ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ എയര്‍ ഇന്ത്യ ഓഫീസിനെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാകും ടിക്കറ്റ് വിതരണം നൽകുകയെന്നും അധികൃതർ അറിയിച്ചു.  എയര്‍ ഇന്ത്യ ഓഫീസ് വഴിയല്ലാതെ മറ്റ് ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് വിതരണം ചെയ്യില്ലെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. 

Related News