സൂക്ഷിക്കുക...! കൊവിഡ് വൈറസ് ചില പ്രതലങ്ങളിൽ 28 ദിവസം വരെ നിലനിൽക്കുമെന്ന് പുതിയ പഠനം

  • 12/10/2020

കൊവിഡ് വൈറസിന്  കറൻസികൾ, ഗ്ലാസ്,  സ്റ്റീൽ എന്നിവയിൽ 28 ദിവസം വരെ നിലനിൽക്കാൻ കഴിയുമെന്ന് പുതിയ കണ്ടെത്തൽ.  ഇത് ഫ്ലൂ വൈറസിനേക്കാൾ വളരെ കൂടുതലാണെന്നും, രോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ വൃത്തിയാക്കലും കൈകഴുകലും ആവശ്യമാണെന്നും ഓസ്‌ട്രേലിയൻ ഗവേഷകർ വ്യക്തമാക്കി.

  മറ്റ് പഠനങ്ങൾ കണ്ടെത്തിയതിനേക്കാൾ കൂടുതൽ കാലം കൊവിഡ് വൈറസ് പകർച്ചവ്യാധിയായി ചില പ്രതലങ്ങളിൽ നിലനിൽക്കുമെന്നാണ് ഓസ്‌ട്രേലിയയിലെ ദേശീയ ശാസ്ത്ര ഏജൻസിയായ സി‌എസ്‌ആർ‌ഒയുടെ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ. 20 ഡിഗ്രി സെൽഷ്യസിൽ (68 ഡിഗ്രി ഫാരൻഹീറ്റ്) SARS-COV-2 വൈറസ് “അങ്ങേയറ്റം കരുത്തുറ്റതാണ്” എന്നും നോട്ടുകൾ, മൊബൈൽ ഫോൺ സ്‌ക്രീനുകളിൽ കാണുന്ന ഗ്ലാസ് തുടങ്ങിയ  പ്രതലങ്ങളിൽ 28 ദിവസം പകർച്ചവ്യാധിയായി തുടർന്നുവെന്നും സി‌എസ്‌ആർ‌ഒ ഗവേഷകർ പറഞ്ഞു. വൈറോളജി ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഫ്ലൂ വൈറസുമായി താരതമ്യപ്പെടുത്തുമ്പോൾ കൊവിഡ് വൈറസ് 17 ദിവസത്തേക്ക് ഉപരിതലത്തിൽ നിലനിൽക്കുന്നതായി കണ്ടെത്തി.
ഇത് കൈകഴുകുന്നതിനും സാധ്യമായ ഇടങ്ങളിൽ ശുചിത്വം പാലിക്കുന്നതിനും വൈറസുമായി സമ്പർക്കം പുലർത്തുന്ന പ്രതലങ്ങളെ തുടച്ചുമാറ്റുന്നതിനും ഉള്ള പ്രാധാന്യത്തെ ശരിക്കും ഊട്ടിയുറപ്പിക്കുന്നു,” പഠനത്തിന്റെ പ്രധാന ഗവേഷകനായ ഷെയ്ൻ റിഡൽ പറഞ്ഞു.

Related News