വാക്സിന്‍ സ്വീകരിച്ച ഒരാളില്‍ വിപരീതഫലം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തി

  • 13/10/2020

പരീക്ഷണ വാക്സിന്‍ സ്വീകരിച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെത്തുടര്‍ന്ന്  അമേരിക്കയിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നടത്തിവന്ന കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു. വിപരീതഫലം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. താല്‍ക്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചത്. കഴിഞ്ഞമാസം 23നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം അവസാനഘട്ട മനുഷ്യപരീക്ഷണത്തിലേയ്ക്ക് കടന്നത്. യുഎസിലടക്കം 60,0000പേരിലാണ് മൂന്നാം പരീക്ഷണം നടക്കുന്നത്. 

ജോൺസൺ ആൻഡ്‌ ജോൺസന്റെ കൊവിഡ്‌ വാക്‌സിൻ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന്‌ നേരത്തെ നടത്തിയ പരീക്ഷണഫലം തെളിയിച്ചിരുന്നു. 
നേരത്തെ നടത്തിയ പരീക്ഷണങ്ങളിൽ  യുവാക്കളിൽ വാക്‌സിൻ പ്രതിരോധശേഷി വർധിപ്പിച്ചെങ്കിലും 65 വയസ്സിന് മുകളിലുള്ള 15 പേരിൽമാത്രമാണ് ‌ പ്രതിരോധശേഷിയുണ്ടായിരുന്നത്‌. പ്രായമായവരിൽ 36 ശതമാനം പേരിലും തളർച്ചയും പേശിവേദനയുമുൾപ്പെടെയുള്ള പാർശ്വഫലമുണ്ടായിരുന്നു. എന്നാൽ രണ്ടാം ഘട്ട പരീക്ഷണാടിസ്ഥാനത്തിൽ വാക്‌സിൻ സ്വീകരിച്ച്‌ 29 ദിവസത്തിനുള്ളിൽ 98ശതമാനം പേരിലും കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി വികസിപ്പിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.


Related News