കുവൈറ്റിൽ 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കില്ലെന്ന് തീരുമാനം തിങ്കളാഴ്ച മുതൽ നടപ്പാക്കും

  • 29/12/2020

കുവൈത്തില്‍ ബിരുദദാരികളല്ലാത്ത 60 വയസ്സ് കഴിഞ്ഞ  പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് - തൊഴില്‍ അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന തീരുമാനം തിങ്കളാഴ്ച മുതൽ നടപ്പാക്കുമെന്ന് പബ്ലിക്ക് മാൻ പവർ അതോറിറ്റി . 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത ഒരു ലക്ഷത്തോളം പ്രവാസികള്‍ രാജ്യം വിടേണ്ടി വരുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. അതേസമയം, എല്ലാവരും രാജ്യം വിടേണ്ടി വരില്ലെന്നും കുടുംബം കുവൈത്തിലുള്ളവര്‍ക്ക് കുടുംബ വിസയിലേക്ക് മാറാന്‍ അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിദേശ അനുപാതം കുറയ്ക്കുന്നതിന്റെ ഭാ​ഗമായി നിർണ്ണായക തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.  60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവര്‍ക്ക് 2021 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് - തൊഴില്‍ അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന  മാന്‍ പവര്‍ അതോറിട്ടിയുടെ തീരുമാനത്തിന്റെ  അടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ക്ക് രാജ്യം വിടാന്‍ 2021  ജനുവരി ഒന്നുമുതല്‍ മൂന്നുമാസം വരെ സമയം അനുവദിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.  സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് പ്രകാരം ബിരുദം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ ഒരു ലക്ഷത്തോളാണ് കുവൈത്തില്‍ തുടരുന്നത്.അതേസമയം തൊഴില്‍. അനുമതി പത്രം -വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമാകുന്നത്തോടെ നിലവില്‍ രാജ്യത്ത് തുടരുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്കു രാജ്യം വിടേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുവൈറ്റില്‍ 60 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്കുള്ള റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് കുവൈത്ത് അവസാനിപ്പിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന്‌ ആയിരക്കണക്കിന് പ്രവാസികള്‍ക്ക്‌ രാജ്യത്ത് താമസിക്കാനുള്ള ബദല്‍ മാര്‍ഗമായി ഫാമിലി റെസിഡന്‍സി പെര്‍മിറ്റിലേക്ക് മാറുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട് .അല്‍റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 വയസ്സിനു മുകളിലുള്ള പ്രവാസികളും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ കുറവോ ഉള്ളവരെയാണ് നിയമം ബാധിക്കുക. പോസ്റ്റ്-സെക്കന്‍ഡറി ഡിപ്ലോമയോ അതില്‍ കൂടുതലോ ഉള്ളവരെ പുതിയ തീരുമാനം ബാധിക്കില്ല.

Related News