കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം; പുതിയ വിസ അനുവദിക്കണമെന്ന് നിർദ്ദേശം

  • 30/12/2020

കോവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഒരു വർഷത്തോളമായി ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടന്നിട്ടെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് പശ്ചാത്തലത്തിൽ വാടകയും മറ്റും അടക്കുന്നതിനുള്ള സാമ്പത്തികപ്രതിസന്ധി നേരിട്ടതോടെ നിരവധി ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചുപൂട്ടിയെന്നും  റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ കുവൈറ്റ് വിമാനത്താവളവും അതിർത്തികളും അടച്ചിട്ടത് മൂലം ഫിലിപ്പൈൻസിലും ഇന്ത്യയിലും ശ്രീലങ്കയിലും  നിന്നുമുള്ള ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവ് അനിശ്ചിതത്തിൽ ആയെന്നും റിപ്പോർട്ടിൽ പറയുന്നു. താൽക്കാലിക  വിലക്കിൽ നിന്നും ഗാർഹിക തൊഴിലാളികളെ ഒഴിവാക്കണമെന്നും, ഇവരെ മടക്കിക്കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്നും ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളുടെ ചെയർമാൻ ഖാലിദ് അൽ ദഖ്നാൻ ആവശ്യപ്പെട്ടു. രാജ്യത്ത്  വലിയ രീതിയിൽ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ടെന്നും, എത്രയും പെട്ടെന്ന് പുതിയ വിസ അനുവദിച്ച്‌  കൂടുതൽ ഗാർഹിക തൊഴിലാളികളെ രാജ്യത്ത്  എത്തിക്കാനുള്ള നീക്കം ഭരണകൂടം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവ് നിയന്ത്രിക്കുന്ന ബെൽ സലാമ ഡോട്ട് കോം പ്ലാറ്റ്ഫോം ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു.

Related News