കോവിഡ് ബാധിച്ച പ്രവാസികൾ കുവൈറ്റിലെത്തിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച കേസ്: മുൻ എംപിയെ കുറ്റവിമുക്തനാക്കി

  • 30/12/2020

 കുവൈറ്റ് സിറ്റി: ഈജിപ്തിൽ നിന്നും കൊവിഡ് ബാധിച്ച പ്രവാസികൾ കുവൈറ്റിലെത്തിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ മുൻ എംപിയെ  കുറ്റവിമുക്തനാക്കിയ  വിധി അപ്പീൽ കോടതി ശരിവെച്ചു.  കുവൈറ്റ് അമീറിന്റെ  സ്ഥാപനത്തെ മോശമായി ചിത്രീകരിച്ചു എന്ന കേസിലും സ്മാർട്ഫോൺ ദുരുപയോഗം ചെയ്ത കേസിലും ഇയാളെ കുറ്റവിമുക്തനാക്കി യിട്ടുണ്ട്.

 രാജ്യത്തെ ആഭ്യന്തര കാര്യത്തിൽ അസ്ഥിരപ്പെടുത്തുന്ന തെറ്റായ വാർത്തകൾ മനപ്പൂർവ്വം പ്രസിദ്ധീകരിച്ചുവെന്നും ൽ, ഇതിന് സ്മാർട്ഫോൺ ദുരുപയോഗം ചെയ്തുവെന്നും, കുവൈറ്റ് അമീറിന്റെ  സ്ഥാപനത്തെ വാക്കാൽ മോശമായി ചിത്രീകരിച്ചു എന്നുമാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.

Related News