യാത്ര നിരോധിത രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ കുവൈറ്റിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി കെപിസി

  • 30/12/2020

കുവൈറ്റ് സിറ്റി: യാത്ര നിരോധിത രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് തൊഴിലാളികളെ മടക്കി കൊണ്ടുവരുന്നതിന് നടപടി ക്രമങ്ങൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്ന  അഭ്യർത്ഥനയുമായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ. തൊഴിലാളികളുടെ അഭാവം മൂലം ചില ഓയിൽ പ്രോജക്ടുകൾ ഓഗസ്റ്റ് മുതൽ നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി. ഓയിൽ മേഖല തൊഴിലാളികളുടെ കുറവുമൂലം വൻ പ്രതിസന്ധി നേരിടുന്നുവെന്നും  എത്രയും പെട്ടെന്ന് നിരോധിത രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രാജ്യത്ത്  എത്തിക്കാനുള്ള നടപടി എടുക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News