കുടുങ്ങിക്കിടക്കുന്ന സ്വദേശികളെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ അധിക വിമാന സർവീസുകൾ ഏർപ്പെടുത്തുന്നു

  • 30/12/2020

കുവൈറ്റ് സിറ്റി: വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്വദേശികളെ കുവൈറ്റിലേക്ക് മടക്കിക്കൊണ്ടുവരാൻ ശനിയാഴ്ച മുതൽ വിമാനത്താവളം തുറക്കുമ്പോൾ അധിക വിമാന സർവീസുകൾ  ആരംഭിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എൻജിനീയർ യൂസുഫ് അൽ ഫൗസാൻ.
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകളും അതിർത്തികളും അടച്ചതോടെ നിരവധി പൗരന്മാർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ തിരിച്ചു കൊണ്ടുവരാനാണ് അധിക സർവീസുകൾ  അനുവദിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

Related News