ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ അം​ഗത്വം നേടാൻ കഴിയാതെ സൗദി അറേബ്യ; ചൈനയും റഷ്യയും ക്യൂബയും തെരഞ്ഞെടുക്കപ്പെട്ടു

  • 14/10/2020

ജനുവരി ഒന്നിന് ആരംഭിക്കുന്ന അടുത്ത മൂന്നുവർഷത്തേക്ക് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ (യുഎൻ‌എച്ച്‌ആർ‌സി) അംഗമാകാനുള്ള ശ്രമത്തിൽ സൗദി അറേബ്യ പരാജയപ്പെട്ടു. അതേസമയം,  ചൈനയും റഷ്യയും ക്യൂബയും, പാകിസ്ഥാനും തെരഞ്ഞെടുക്കപ്പെട്ടെന്നും യുഎൻ അധികൃതർ അറിയിച്ചു. സൗദി പൗരനും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറുമായ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെ തുടർന്നാണ് സൗദി ഭരണകൂടത്തിന് തിരിച്ചടി നേരിട്ടത്.

പാകിസ്ഥാൻ 169, ഉസ്ബൈക്കിസ്ഥാൻ 164, നേപ്പാൾ 150, ചൈന 139, എന്നിങ്ങനെയാണ് വോട്ടിം​ഗ് നിരക്ക്.   സൗദി അറേബ്യയ്ക്ക് 90 വോട്ടുകൾ മാത്രമാണ്  ലഭിച്ചത്. 2016ൽ സൗദി അറേബ്യയ്ക്ക് 162 വോട്ടുകൾ ലഭിച്ചിരുന്നു.   47 രാജ്യ കൗൺസിലിലേക്ക്  പതിനഞ്ച് രാജ്യങ്ങളെ തെരഞ്ഞെടുത്തു. ചൈനയെയും സൗദി അറേബ്യയെയും “ ലോകത്തിലെ ഏറ്റവും മോശമായ രണ്ട് സർക്കാരുകൾ ” എന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് വിശേഷിപ്പിച്ചത്.  

Related News