കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ വാക്‌സിൻ വരുന്നു; രണ്ടാമത്തെ വാക്സിനും അനുമതി നൽകി റഷ്യ

  • 14/10/2020

കൊവിഡിനെതിരായ രണ്ടാം വാക്‌സിന് അനുമതി നല്‍കി റഷ്യ. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്. എപിവാക്‌കൊറോണ(EpiVacCorona) എന്ന പേരുള്ള വാക്‌സിന്‍ ആണ് വികസിപ്പിച്ചത്. ഇതിന്റെ ആദ്യ ഘട്ട പരീക്ഷണം 100 പേരില്‍ കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു. ബുധനാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുഡിനാണ് വാക്സീന് അനുമതി നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്. 

വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പുടിന്‍ അഭിനന്ദിച്ചു. രണ്ട് വാക്‌സിനുകളും നിര്‍മാണം വര്‍ധിപ്പിക്കണം. വിദേശരാജ്യങ്ങളുമായി സഹകരിക്കുന്നതു തുടരുമെന്നും വാക്‌സിന്‍ അവര്‍ക്കും നല്‍കുമെന്നും പുഡിന്‍ അറിയിച്ചു.എപിവാക്‌കൊറോണ വാക്‌സിന്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി വന്‍തോതില്‍ പരീക്ഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബീരിയയില്‍ നിന്നുള്ള 5000 പേരുള്‍പ്പെടെ 30,000 ആളുകളിലാവും വാക്‌സിന്‍ പരീക്ഷിക്കുക.

Related News