ലോകത്ത് കൊവിഡ് രോഗ ബാധിതര്‍ 3.87 കോടി; മരണം 11 ലക്ഷത്തിലേക്ക്

  • 15/10/2020

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തി ഏഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 38,734,694 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,096,828 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 29,122,897 ആയി എന്നത് ആശ്വാസം നല്‍കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.അമേരിക്കയില്‍ ഇതുവരെ 8,150,043 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 221,843 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 4,568,813 ആയി. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് 5,141,498 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 151,779 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. മരണം 1.10 ലക്ഷവും പിന്നിട്ടു. രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 57,998 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Related News