കൊവിഡ് മുക്തരിൽ ഏഴുമാസം വരെ പ്രതിരോധശേഷി നിലനിൽക്കുമെന്ന് പുതിയ​ പഠനം

  • 16/10/2020

കൊവിഡ്​ 19 രോഗമുക്തരായവരിൽ അഞ്ചുമുതൽ ഏഴുമാസം വരെ പ്രതിരോധശേഷി നിലനിൽക്കുമെന്ന് ​ പഠനം. കൊവിഡ്​ ബാധിതരായ ആറായിരത്തോളം പേരിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം കണ്ടെത്തിയത്​. അമേരിക്കയിലെ  അരി​സോണ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ജേണൽ ഇമ്യൂണിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഇന്ത്യൻ വംശജനും അരിസോണ സർവകലാശാല അസോസിയേറ്റ്​ പ്രഫസറുമായ ദീപ്​ത ഭട്ടാചാര്യയുടെ നേതൃത്വത്തിലാണ്​ പഠനം നടന്നത്​. 

കൊവിഡ്​ 19 വൈറസ്​ ബാധിച്ച്​ 14 ദിവസത്തിനുള്ളിൽ രക്തപരിശോധനയിൽ ആന്റിബോഡികൾ കാണാനാകും. വൈറസ്​ കോശങ്ങളെ ബാധിക്കുമ്പോൾ തന്നെ ഹ്രസ്വകാല പ്ലാസ്​മ സെല്ലുകൾ ഉൽപ്പപാദിപ്പിക്കും. രണ്ടാംഘട്ടമായി ദീർഘകാല പ്ലാസ്​മ സെല്ലുകളും ഉൽപാദിപ്പിക്കപ്പെടും. ഇതിലൂടെ ദീർഘകാലം പ്രതിരോധശേഷി ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News