പ്രവാചകനെ കാർട്ടൂണിലൂടെ അപമാനിച്ചു; പാരീസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തി

  • 17/10/2020

മതനിന്ദ ആരോപിച്ച് ഫ്രാൻസിന്റെ തലസ്ഥാനമായ‌ പാരീസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തി.  കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപമാണ് സംഭവം. ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി വിദ്യാര്‍ത്ഥികളെ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു. ഒരുമാസം മുന്‍പ് നടന്ന ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. മുസ്ലീം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങി പോവാന്‍ അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് പാറ്റി മറ്റ് വിദ്യാര്‍ത്ഥികളെ കാര്‍ട്ടൂണ്‍ കാണിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ചവരുമായി സ്‌കൂളില്‍ യോഗം വിളിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

പ്രവാചകന്റെ ചിത്രവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് ക്ഷണിച്ചതിന് പിന്നാലെ അധ്യാപകന് നേര്‍ക്ക് വധഭീഷണികള്‍ ഉയര്‍ന്നിരുന്നു.  ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേന വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Related News