സൂക്ഷിക്കുക...! കൊ​വി​ഡ് ​രോ​ഗ​മു​ക്തി നേടിയവർ വീണ്ടും രോ​ഗബാധിതരായാൽ ല​ക്ഷ​ണ​ങ്ങ​ൾ​ ​തീ​വ്ര​മാ​യി​രി​ക്കും

  • 17/10/2020

കൊ​വി​ഡ് ​ബാ​ധി​ച്ച് ​രോ​ഗ​മു​ക്ത​രാ​യ​വ​ർ​ക്ക് ​ര​ണ്ടാ​മ​തും​ ​രോ​ഗം​ ​ബാ​ധി​ച്ചാ​ൽ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​തീ​വ്ര​മാ​യി​രി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ ലബോറട്ടറിയിലെ പുതിയ ​പ​ഠ​നം.​ ​രോ​ഗ​മു​ക്തി​ ​നേ​ടി​യ​ല്ലോ​ ​എ​ന്നു​ ​ക​രു​തി​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ ​സ്വീ​ക​രി​ക്കാ​ത്തവർക്ക്  ​ഗു​രു​ത​ര​മാ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​വ​രാമെ​ന്ന് ​ലാ​ൻ​സെ​റ്റ് ​ഇ​ൻ​ഫെ​ക്ഷ്യ​സ് ​ഡി​സീ​സ​സ് ​ജേ​ണ​ലി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പ​ഠ​ന​ത്തി​ൽ​ ​പ​റ​യു​ന്നു. അ​മേ​രി​ക്ക​യി​ൽ​ ​ര​ണ്ടാ​മ​തും​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​ ​വ്യ​ക്തി​യെ​ ​അടിസ്ഥാനമാക്കി​ ​നെ​വാ​ദ​ ​സ്റ്റേ​റ്റ് ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ല​ബോ​റ​ട്ട​റി​യാ​ണ് ​പ​ഠ​നം​ ​ന​ട​ത്തി​യ​ത്.​ ​

നെ​വാ​ദ​യി​ലു​ള്ള​ 25​ ​കാ​ര​നാ​ണ് 48​ ​ദി​വ​സ​ത്തി​നി​ടെ​ ​ര​ണ്ട് ​ത​വ​ണ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​ത്. ര​ണ്ടാ​മ​ത്തെ​ ​രോ​ഗ​ബാ​ധ​ ​കൂ​ടു​ത​ൽ​ ​ഗു​രു​ത​ര​മാ​യി​രു​ന്നു.​ ​ഇ​ത് ​മൂ​ലം​ ​ര​ണ്ടാം​ ​ത​വ​ണ​ ​രോ​ഗി​യെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച് ​ഓ​ക്‌​സി​ജ​ൻ​ ​ന​ൽ​കേ​ണ്ടി​ ​വ​ന്നു. കൊ​വി​ഡ് ​വ​ന്നു​ ​പോ​യ​വ​രി​ൽ​ ​എ​ത്ര​കാ​ലം​ ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​നി​ല​നി​ൽ​ക്കു​മെ​ന്ന​തി​നെ​ ​സം​ബ​ന്ധി​ച്ച് ​കൂ​ടു​ത​ൽ​ ​ഗ​വേ​ഷ​ണം​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​പ​ഠ​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​മാ​ർ​ക്ക് ​പ​ൻ​ഡോ​രി​ ​വ്യക്തമാക്കി.

Related News