പക്ഷിപ്പനി; ഹോളണ്ടിൽ നിന്നുള്ള പക്ഷി മാംസം ഇറക്കുമതി നിർത്തിവെച്ച് കുവൈറ്റ്‌

  • 27/01/2021


പക്ഷിപ്പനി അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ  ഹോളണ്ടിൽ നിന്നുള്ള എല്ലാ പക്ഷി മാംസങ്ങളും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിർത്തി വെച്ചതായി  പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. അതേസമയം 70 ഡിഗ്രി താപനിലയിൽ ട്രീറ്റ്‌ ചെയ്ത പക്ഷി മാംസം നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അതോറിറ്റി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ അഡെൽ അൽ സുവൈറ്റ് പറഞ്ഞു.

ഹോളണ്ടിനെ കൂടാതെ, ബ്രിട്ടനിലെ റിച്ച്മണ്ട് - എൻ‌ആർ‌ ഹാവെസ് പ്രദേശങ്ങളിൽ നിന്നുള്ള ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. റഷ്യൻ പ്രദേശങ്ങളിൽ നിന്നുള്ള ഇറച്ചി ഇറക്കുമതിക്ക്‌ അനുമതി ഉണ്ടെങ്കിലും  സെനഗലിൽ നിന്നും സ്വീഡനിൽ നിന്നുമുള്ള ഇറക്കുമതിക്കും നിരോധനം ബാധകമാണ്

Related News