കുവൈറ്റിൽ ഒരു മാസം കൊണ്ട് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 35,000 ത്തോളം പേർ

  • 27/01/2021


കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഒരു മാസത്തിനിടെ കോവിഡ് വാക്‌സിൻ സ്വീകരിച്ചത്  
35,000 ത്തോളം പേർ. കുവൈറ്റിലെ ജനസംഖ്യ ഏകദേശം നാല് ദശലക്ഷം ആണ്. ഇതിൽ 0.875 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രതിരോധ കുത്തിവയ്പ് നൽകുന്നത്. മറ്റ് ജിസിസി രാജ്യങ്ങളുടെ വാക്‌സിനേഷൻ കണക്ക് എടുക്കുമ്പോൾ കുവൈറ്റ് ഏറെ പുറകിലാണ്. 250,000 പൗരന്മാരും താമസക്കാരുമാണ് വാക്‌സിനേഷന്  മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ചില വിഭാഗങ്ങൾക്ക് മാത്രമാണ് വാക്സിൻ ലഭ്യമാകുന്നത്. 

Related News