പ്രവാസികൾക്കാശ്വാസം; ഭാഗിക പൊതുമാപ്പ് ഒരു മാസത്തേക്കുകൂടി നീട്ടി.

  • 28/01/2021

കുവൈറ്റ് സിറ്റി : റെസിഡൻസി നിയമലംഘകർക്ക് താമസ രേഖകൾ നിയമവിധേയമാക്കാനായി ഒരു മാസത്തെ സമയംകൂടി അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം.  കുറച്ചു  ദിവസങ്ങൾക്ക് മുൻപാണ് ജനുവരി 31 ന്അവസാനിക്കേണ്ട സമയപരിധി ഫെബ്രുവരി അവസാനം വരെ നീട്ടി നൽകിയത്. 

 മാനുഷിക പരിഗണനയുടെ പേരിൽ താമസരേഖാ കാലാവധി പരിഷ്കരിക്കുന്നതിനുള്ള തീയതി നീട്ടിയതായി ആഭ്യന്തരമന്ത്രി ഷെയ്ഖ്  തമീർ അലി അറിയിച്ചു. മാർച്ച് 2 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം, വിമാന ഗതാഗതം തടസ്സപ്പെടൽ, പല മേഖലകളിലെയും ബിസിനസ് താൽക്കാലികമായി നിർത്തിവെയ്ക്കൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ രണ്ടാഴ്ച അടച്ചുപൂട്ടൽ തുടങ്ങി രാജ്യം കടന്നു പോകുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് റസിഡൻസി നിയമം ലംഘിക്കുന്നവർക്ക് ഇളവ് നൽകാൻ തീരുമാനിച്ചത്. നിർദ്ദിഷ്ട കാലാവധിയിൽ തമാസരേഖ നിയമവിധേയമാക്കിയില്ലെങ്കിൽ  പിഴ ഈടാക്കുകയും നാടുകടത്തുകയും ചെയ്യും.

Related News