ജനിതകമാറ്റം വന്ന കൊറോണ വൈറസ്; മുന്നറിയിപ്പുമായി പ്രധാന മന്ത്രി

  • 28/01/2021


കുവൈറ്റ് സിറ്റി :  ജനിതകമാറ്റം വന്ന കൊറോണ(covid 20 )  വൈറസിന്റെ ആവിർഭാവത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ ആവശ്യപ്പെട്ടു. പ്രതിസന്ധി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും പകർച്ചവ്യാധി മൂലം 30,000 പ്രാദേശിക സംരംഭകർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള 255 ദശലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു കെ യിൽ നിന്നെത്തിയ രണ്ടുപേരിൽ ജനിതക മാറ്റം  വന്ന  വൈറസ് കണ്ടെത്തിയതിനാൽ വിമാനത്താവളത്തിൽ അധികൃതർ മുകരുതലുകൾ കർശനമാക്കിയതായി അദ്ദേഹം പറഞ്ഞു. കോവിഡ് രാജ്യത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും , കുവൈറ്റ്  ഈ പ്രതിസന്ധിയിൽ നിന്നും ഉയർന്നു വരുമെന്നും പരമാവധി ആളുകൾക്ക് വാക്സിൻ  നൽകുമെന്നും അദ്ദേഹം പറഞ്ഞു

Related News