ജനസംഖ്യാനുപാതം, വിദേശികളെ 30 ശതമാനമാക്കി കുറക്കണം; പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്.

  • 28/01/2021


കുവൈറ്റ് സിറ്റി : തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്  വരും കാലഘട്ടങ്ങളിൽ  സ്വീകാര്യമായ മാറ്റം വരേണ്ടതുണ്ട് എന്ന്  പ്രധാനമന്ത്രി ഷെയ്ഖ് സബാ ഖാലിദ് അൽ ഹമദ് അൽ സബാ പറഞ്ഞു. പ്രാദേശിക പത്രങ്ങളുടെ പത്രാധിപരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നടത്തിയ ചർച്ചയിൽ  ജനസംഖ്യാ ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു നിയമം കഴിഞ്ഞ നിയമസഭാ  കാലഘട്ടത്തിൽ ദേശീയ അസംബ്ലി അംഗീകരിച്ചതായും തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ഭേദഗതികൾ വരുത്താനാണ്‌  എക്സിക്യൂട്ടീവ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ ശാസ്ത്രപരമായി  70% പൗരന്മാരും 30% ഇതര വിദേശികളുമാണ്  അനുയോജ്യം എന്നും  ഇപ്പോഴുള്ള അസന്തുലിതാവസ്ഥയിൽനിന്നും മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്നും അതിനുശേഷമേ കൂടുതൽ ഉയർച്ചയിലേക്ക് പടിപടിയായി മാറാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 

Related News