കുവൈറ്റിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മാസത്തെ അധിക ശമ്പളം

  • 28/01/2021




കുവൈറ്റ് സിറ്റി: കോവിഡ് പോരാട്ടത്തില്‍ ജീവന്‍ പണയംവെച്ച് പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മാസത്തെ അധിക ശമ്പളം നല്‍കാന്‍ ഒരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം. മാര്‍ച്ച് 12 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് വിതരണം ചെയ്യും.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ്, അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജോലിക്കാര്‍ എന്നിങ്ങനെ  40,000-ത്തോളം ജീവനക്കാര്‍ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചിരിക്കുന്നത്.

Related News