ദുബൈയില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല

  • 28/01/2021



ദുബൈ: ദുബൈയില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല. സംസ്ഥാനം ആവശ്യപ്പെടുകയാണെങ്കില്‍ ടെസ്റ്റ് വേണമെന്നും ഇതിനുള്ള സൗകര്യം ദുബൈ വിമാനത്താവളത്തില്‍ ഒരുക്കുമെന്ന് ദുബൈ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.

അതേസമയം, ദുബൈയിലേക്ക് മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിന്റെ ഫലമാണ് വേണ്ടത്. നേരത്തെ 96 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധന ഫലമാണ് വേണ്ടിയിരുന്നത്.




Related News