വിദേശികളുടെ റെസിഡൻസി ഇടപാടുകൾ അഞ്ചു മിനിറ്റുകൾക്കുള്ളിൽ; PACI.

  • 28/01/2021

കുവൈറ്റ് സിറ്റി :  പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ (പി എ സി ഐ) പ്രവാസികളുടെ ഓരോ ഇടപാടുകളും പൂർത്തിയാക്കാൻ എടുക്കുന്നത് വെറും അഞ്ചു മിനിറ്റ് മാത്രം. സായാഹ്ന ഷിഫ്റ്റിൽ തിരക്കുകൾ കുറവായതിനാലാണ് ഇത്ര കുറഞ്ഞ സമയത്തിൽ ഇടപാടുകൾ നടപ്പാക്കാൻ  കഴിയുന്നതെന്ന് PACI എക്സ്റ്റേർണൽ സെന്റര് ഡിപ്പാർട്മെന്റ് ഡയറക്ടർ  മൻസൂർ അൽ ഹർബി അറിയിച്ചു. 

 പി എ സി ഐയുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷം 300,000 ക്ലയന്റുകളെ ലഭിച്ചതായി അദ്ദേഹം വിശദീകരിച്ചു. ഈ കേന്ദ്രങ്ങളിലായി 150 ജീവനക്കാരുണ്ട്. സിവിൽ ഐഡി കാർഡുകൾ പുതുക്കുക, വിതരണം ചെയ്യുക, റദ്ദാക്കുക,  വിലാസം മാറ്റുക, ഫോട്ടോ  മാറ്റുക അല്ലെങ്കിൽ ചേർക്കുക, നവജാതശിശുക്കളെ ചേർക്കുക അല്ലെങ്കിൽ അവരുടെ ജനനതീയതി മാറ്റുക തുടങ്ങി ഇടപാടുകൾ പലവിധമാണ്.

 പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടറേറ്റ് ജനറൽ  മുസൈദ് അൽ അസൗസിയുടെ  നിർദ്ദേശാനുസരണം, കോവിഡ് 19 സാഹചര്യവും തിരക്ക് ഉണ്ടായാലുള്ള മറ്റു പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സ്വദേശികൾക്കും ഗൾഫ് പൗരന്മാർക്കും മറ്റു താമസക്കാർക്കുമായി രാവിലെയും പകൽ സമയങ്ങളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ വിദേശികൾക്ക് വൈകിട്ടുമാത്രമായി   സമയം ക്രമപ്പെടുത്തിയിരിക്കുന്നു. ഇടപാടുകൾക്കായി ആളുകൾ  തങ്ങളുടെ ഊഴം ലഭിച്ച് ഹാളിലേക്ക് പ്രവേശിക്കുന്ന സമയം മുതൽ അഞ്ചുമിനിറ്റിനുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്നതിനാൽ പ്രതിദിന ഇടപാടുകൾ 700 ആയി ഉയർന്നിട്ടുണ്ട്. മുൻപ്  വ്യക്തികൾക്ക്  തങ്ങളുടെ ഇടപാടിനായി മുൻകൂറായി അപ്പോയ്ന്റ്മെന്റ്  ലഭിക്കേണ്ടിയിരുന്നു, ഇത് രണ്ടാഴ്ചയോളം നീണ്ടേക്കാം. എന്നാൽ ഇപ്പോൾ വ്യക്തികൾക്ക് ദിവസത്തിൽ അവർക്ക് അവർക്ക് സൗകര്യ മായിട്ടുള്ള സമയം  തിരഞ്ഞെടുക്കാൻ സാധിക്കും.

Related News