കുവൈത്തിൽ റെസിഡൻസി ലംഘകർക്കായി വ്യാപക തിരച്ചിൽ.

  • 28/01/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ റെസിഡൻസി ലംഘകർക്കായി ആഭ്യന്തര സുരക്ഷാ മന്ത്രാലയം  വ്യാപക തിരച്ചിൽ നടത്തിയതായി റിപ്പോർട്ട്. കുവൈത്തിലെ വിദേശികൾ കൂടുതലുള്ള പ്രാദേശിങ്ങളിൽ ഫ്ളാറ്റുകളിലും പൊതു സ്ഥലങ്ങളിലും സിവിൽ ഡ്രെസ്സിൽ പരിശോധ നടത്തി. അബ്ബാസിയ, ഫഹാഹീൽ, ജലീബ്, അബുഹലീഫ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി റെസിഡൻസി നിയമലംഘകരെ  പിടികൂടിയതായാണ് റിപ്പോർട്ട്. 180000 പേർ രാജ്യത്ത്​ അനധികൃത താമസക്കാരായി ഉണ്ട്​ എന്നാണ്​ ആഭ്യന്തരമന്ത്രാലയത്തിൻറെ  കണക്കുകൾ. 

 ഇന്നലെയാണ്  റെസിഡൻസി നിയമലംഘകർക്ക് താമസ രേഖകൾ നിയമവിധേയമാക്കാനായി ഒരു മാസത്തെ സമയംകൂടി  ആഭ്യന്തര മന്ത്രാലയം അനുവദിച്ചത് .  മാർച്ച് 2 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം, വിമാന ഗതാഗതം തടസ്സപ്പെടൽ, പല മേഖലകളിലെയും ബിസിനസ് താൽക്കാലികമായി നിർത്തിവെയ്ക്കൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ രണ്ടാഴ്ച അടച്ചുപൂട്ടൽ തുടങ്ങി രാജ്യം കടന്നു പോകുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് റസിഡൻസി നിയമം ലംഘിക്കുന്നവർക്ക് ഇളവ് നൽകാൻ തീരുമാനിച്ചത്. നിർദ്ദിഷ്ട കാലാവധിയിൽ തമാസരേഖ നിയമവിധേയമാക്കിയില്ലെങ്കിൽ  പിഴ ഈടാക്കുകയും നാടുകടത്തുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 

Related News