750 ദിനാറിൽ കൂടുതൽ ശമ്പളമുള്ള ജോലികൾ; സ്വദേശികൾ ഇല്ലെങ്കിൽ മാത്രം വിദേശികൾക്ക്; പുതിയ തൊഴിൽ ബിൽ.

  • 29/01/2021


കുവൈറ്റ് സിറ്റി : പൊതുമേഖലാ  ജോലികൾ ദേശസാൽക്കരിക്കുന്നതിനായി  സിവിൽ സർവീസ് നിയമം 15/1976 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ എംപി ഹിഷാം അൽ സാലിഹ് സമർപ്പിച്ചു. ഈ ബിൽ അനുസരിച്ച്, പ്രത്യേക ഉത്തരവ് ആവശ്യമായ  സൂപ്പർവൈസറി ജോലികൾ ഒഴികെ, ജീവനക്കാരുടെ നിയമനം, പുനക്രമീകരണം, സ്ഥാനക്കയറ്റം എന്നിവ പ്രത്യേക എക്സിക്യൂട്ടീവ് സ്ഥാപനത്തിൻറെ തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. 

ബിൽ നിബന്ധന പ്രകാരം പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നത് താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും സ്വദേശികളോ   മറ്റു വിഭാഗങ്ങൾക്ക് കീഴിലുള്ള ആരെങ്കിലുമോ ജോലിക്ക് ലഭ്യമല്ലെങ്കിൽ മാത്രമേ പ്രവാസികൾക്ക് അവസരം ലഭിക്കുകയുള്ളൂ. 

ബിൽ പ്രകാരം റിക്രൂട്ട്മെൻറ് മുൻഗണനാക്രമം താഴെ പറയുന്ന പ്രകാരമാണ്.

1. കുവൈറ്റ് സ്വദേശികൾ.
2.  കുവൈറ്റ് ഇതര വ്യക്തികളെ വിവാഹം കഴിച്ച സ്വദേശി സ്ത്രീകളുടെ കുട്ടികൾ.
3. ബിദൂനികൾ.
4. ഗൾഫ് കോർപ്പറേഷനു കീഴിൽ വരുന്ന രാജ്യങ്ങളിലെ പൗരന്മാർ.
5.വിദേശികൾ , E കാറ്റഗറിയ്ക്ക്  കീഴിൽ  750 ദീനാറിൽ കൂടുതൽ ശമ്പളത്തോടെ നിയമിക്കപ്പെടുകയാണെങ്കിൽ  അവരുടെ പേരും തൊഴിൽ വിവരങ്ങളും ഔദ്യോഗിക കുവൈറ്റ് സൈറ്റിൽ പ്രസിദ്ധീകരിക്കണം.  കാറ്റഗറി ഇ പ്രകാരം ജീവനക്കാരെ നിയമിക്കുന്നത് മുമ്പ് മറ്റു വിഭാഗങ്ങൾക്ക് കീഴിലുള്ള അപേക്ഷകരിൽ ആരും ജോലിക്ക് ലഭ്യമല്ലെന്ന് ഉറപ്പുവരുത്താൻ, ബന്ധപ്പെട്ട സ്ഥാപനം സിവിൽ സർവീസ് കമ്മീഷനുമായി ബന്ധപ്പെടണം.

Related News