മൂന്ന് ദിവസത്തിനുള്ളിൽ റദ്ദായത് 1588 വർക്ക് പെർമിറ്റുകൾ

  • 29/01/2021


കുവൈറ്റ് സിറ്റി :  ജനുവരി 25 മുതൽ ജനുവരി 27 വരെ മൂന്ന് പ്രവർത്തി ദിവസങ്ങളിൽ 44% വർക്ക്  പെർമിറ്റുകൾ  അതായത് 1558 പ്രവാസി വർക്ക് പെർമിറ്റുകൾ റദ്ദാക്കപ്പെട്ടുവെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വെളിപ്പെടുത്തി. ഈ മാസം 27ന് റദ്ദാക്കിയ പെർമിറ്റുകളുടെ എണ്ണം അങ്ങനെ 5215 ആയി ഉയർന്നു. ഈ മാസം 24 ന് എണ്ണം 3625 ആയിരുന്നു. കണക്കുകൾ പ്രകാരം  അടുത്തിടെ  റദ്ദാക്കിയ 1588 വർക്ക് പെർമിറ്റുകൾ നാല് പ്രധാന കാരണങ്ങളാൽ പ്രവാസികളുടെ വർക്ക് പെർമിറ്റ്  റദ്ദാക്കലിന് കാരണമായി .

1.  ജോലി അനുമതി റദ്ദാക്കുകയും കുവൈറ്റ് വിട്ടു പോവുകയും ചെയ്തവർ. 
2. താമസ അനുമതി പുതുക്കാൻ കഴിയാത്ത  രാജ്യത്തിനു പുറത്തുള്ള പ്രവാസികൾ
3. തൊഴിലാളിയുടെ മരണം മൂലമുള്ള  വർക്ക് പെർമിറ്റ് അസാധുവാക്കൽ
4. വർക്ക് പെർമിറ്റ് റദ്ദാക്കുകയും കുടുംബ വിസയിലേക്ക് മാറ്റുകയും ചെയ്യുക .

30 ശതമാനത്തോളം വർക്ക് പെർമിറ്റുകൾ , അതായത് 2415 വർക്ക് പെർമിറ്റുകൾ റദ്ദായത് പ്രവാസികൾ മറ്റു കാര്യങ്ങൾക്കായി രാജ്യം വിട്ടതിനാൽ സംഭവിച്ചതാണ്. 342 വർക്ക് പെർമിറ്റുകൾ റദ്ദാക്കിയത് തൊഴിലാളികളുടെ മരണം മൂലം ആണ്. 51% അഥവാ 2324 വർക്ക് പെർമിറ്റുകൾ റദ്ദായത് പ്രവാസികൾ  കുടുംബ വിസയിലേക്ക് മാറുകയോ രാജ്യത്തിനു പുറത്തു പോവുകയോ റസിഡൻസ് രേഖകൾ പുതുക്കാൻ കഴിയാതെ പോവുകയോ ചെയ്ത സാഹചര്യത്തിലാണ്.

Related News