ഭർത്താവിൽനിന്നും മർദ്ദനം: പരാതി നൽകി പ്രവാസി യുവതി

  • 29/01/2021


കുവൈറ്റ് സിറ്റി :  ഈജിപ്ഷ്യൻ ഭർത്താവ് തന്നെ ആക്രമിച്ചതായും മർദ്ദിച്ചതായും ആരോപിച്ച് ഫിലിപ്പിനോ യുവതി പോലീസിന് പരാതി നൽകിയതായി റിപ്പോർട്ടുകൾ. തൊഴിൽ  സ്ഥലത്തു നിന്നും പുറത്തേക്ക് വന്ന തന്നെ ഭർത്താവ് ആക്രമിക്കുകയായിരുന്നു എന്നാണ് ജഹറ ഗവർണറേറ്റിലെ  പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതി. രാവിലെ ജോലിക്ക് പുറപ്പെടുന്നതിനു മുൻപ് വീട്ടിൽവെച്ച് ഭർത്താവുമായി  വാക്കുതർക്കം നടന്നുവെന്നും തുടർന്ന് അന്ന് ജോലി കഴിഞ്ഞ് തൊഴിൽ സ്ഥലത്തുനിന്നും താൻ മടങ്ങുന്നതും കാത്ത് ഭർത്താവ് പുറത്തു നിൽക്കുകയായിരുന്നു എന്നും  അവർ പരാതിയിൽ പറഞ്ഞു.

ഭർത്താവിനെക്കുറിച്ച് യുവതി നൽകിയ പരാതിയിന്മേൽ ഭർത്താവിനെ വിളിപ്പിച്ച ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യുന്നതിനിടയിൽ, താൻ യുവതിയെ മർദ്ദിച്ചതായും അത് തികച്ചും കുടുംബ പ്രശ്നമാണെന്നും ഭാര്യയുടെ പെരുമാറ്റം മോശമായതിനാലാണ് അങ്ങനെ ചെയ്തതെന്നും സമ്മതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

Related News